അടിമുടി മാറിയ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്ക് നോക്കിയിരിക്കുകയാണ് ആരാധകര്‍. 18 കിലോ ശരീര ഭാരമാണ് കുറച്ചതെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന് അവസാന ഘട്ട ചിത്രീകരണത്തിന് ഇനിയും സമയം ബാക്കി നില്‍ക്കേ ഇനിയും ശരീര ഭാരം കുറഞ്ഞേക്കുമെന്നതിന് തെളിവായി മോഹന്‍ലാലിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
പ്രണവ് മോഹന്‍ലാലും മോഹന്‍ലാലും ചേര്‍ന്ന് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് തരംഗമായികൊണ്ടിരിക്കുന്നത്. ഇഈയിടെ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തിനൊടൊപ്പം ചുള്ളനായി നടക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരിന്നു
