ആരാധകര്‍ ഏറെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്‍റെ 'ടാഗ് ലൈന്‍'. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നതുന്നത്. ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേറ്റിരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതില്‍ ആരാധകര്‍ ഏറെ നിരാശയിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫ് ആണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 

 ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണ ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാവും എന്ന വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും എന്നാണെന്ന് ജീത്തു ജോസഫ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.