Asianet News MalayalamAsianet News Malayalam

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം ആദി

Pranav mohanlal movie titeled aadi
Author
First Published Jul 5, 2017, 10:05 AM IST

തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു ചിത്രത്തിന് ആദിയെന്ന് പേരിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്‍റെ നായകനായുള്ള അരങ്ങേറ്റം. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പൂജയ്ക്ക് ഒപ്പം നടന്നു.

Pranav mohanlal movie titeled aadi

നേരത്തെ ജീത്തു ജോസഫിന്‍റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. 

Pranav mohanlal movie titeled aadi

പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായും പ്രണവ് എത്തുകയാണ്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

Follow Us:
Download App:
  • android
  • ios