Asianet News MalayalamAsianet News Malayalam

ക്യാമറ കണ്ടപ്പോള്‍ പ്രണവ് മോഹന്‍ലാലിന് നാണം: വീഡിയോ വൈറലാകുന്നു..

pranav mohanlal video viral
Author
First Published Sep 28, 2017, 12:14 PM IST

പ്രണവ് മോഹന്‍ലാലിന്‍റെ വരവിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രം ആദിയുടെ ഷൂട്ടിംഗ് ഹൈരാബാദില്‍ പുരോഗിക്കുകയാണ്. പ്രണവ് ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും താരത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഈ വീഡിയോ കണ്ടാല്‍ നാണം കുണുങ്ങിയാണോ പ്രണവെന്ന് തോന്നിപോകും. ക്യാമറയില്‍ നിന്നും മുഖം മറച്ചു പിടിച്ചിരിക്കുന്ന  പ്രണവിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്. പാര്‍ക്കൗര്‍ അഭ്യാസിയായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ആദ്യ സിനിമയ്ക്കായി കടുത്ത പരിശീലനമാണ് പ്രണവ് നേടിയത്. അക്രോബാറ്റിക് സ്വഭാവമുള്ള കായികാഭ്യാസമാണ് പാര്‍ക്കൗര്‍. മുന്നിലുള്ള മതിലുകളും തടസ്സങ്ങളും ചാടിക്കടക്കാന്‍ ശരീരത്തെ പരിശീലനം കൊണ്ട് പാകപ്പെടുത്തുന്നതാണ് പാര്‍ക്കൗര്‍ അഭ്യാസം.

ചില കള്ളങ്ങള്‍ മാരകമായേക്കും എന്ന ടാഗ് ലൈനോടു കൂടയാണ് ചിത്രം എത്തുന്നത്. കൊച്ചിയില്‍ തുടങ്ങി ബെംഗളൂരുവിലൂടെ വികസിക്കുന്ന കഥയാണ് ആദിയുടെത്. ആദിയുടെ അച്ഛനായി സിദ്ദിഖും അമ്മയായി ലെനയും ചിത്രത്തിലെത്തുന്നു. പാട്ടിനോടും നൃത്തത്തിനോടും താത്പര്യമുള്ള ആദി കാറുമായി ബെംഗളൂരുവില്‍ എത്തുന്നതും അവിടെ വച്ചുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അത് കൊലപാതകത്തിലേക്കും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios