അതുകേട്ട് പൊട്ടിച്ചിരിക്കുന്നവരോട് സഹതാപമുണ്ട്
മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പിനെ പ്രസംശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലെ, സംവിധായകൻ മിഷ്‍കിന്റെ ഒരു പ്രസ്‍താവന വലിയ വിവാദമായിരുന്നു. മമ്മൂട്ടി ഒരു പെണ്ണായിരുന്നേല്‍ ഞാൻ പ്രേമിച്ചേനെ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്‍തേനെ എന്നായിരുന്നു മിഷ്‍കിൻ പറഞ്ഞത്. മിഷ്‍കിന്റെ പ്രസ്താവനയ്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പ്രസന്ന.
അദ്ദേഹത്തിന്റ പ്രസ്താവനയില്‍ ഞാൻ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിക്കുന്നവരോട് സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത ആവശ്യമുണ്ട്- - പ്രസന്ന പറഞ്ഞു.
റാം സംവിധാനം ചെയ്‍ത പേരൻപില്‍ മലയാളിയായ അഞ്ജലിയാണ് നായിക. സമുദ്രക്കനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധായകൻ. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
