ആലപ്പുഴ: വിവാഹിതരിലെ സുന്ദരിയെ കണ്ടെത്താന്‍ നടത്തിയ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ചെന്നൈയിലെ പ്രീതി കിച്ചപ്പന്‍ ഒന്നാം കിരീടം നേടി. നടന്‍ ജെമിനി ഗണേശൻ്റെ ചെറുമകളാണ് പ്രീതി കിച്ചപ്പന്‍. കര്‍ണാടകയിലെ ചാന്ദിനി ഹുസൈന്‍ ഫസ്റ്റ് റണ്ണറപ്പും കര്‍ണാടക്കാരി സിദ്ധിക സെക്കന്‍ഡ് റണ്ണറപ്പും നേടി.

മിസിസ് കേരളയായി ജ്യോതിയേയും മിസിസ് കര്‍ണാടകയായി ചാന്ദിനി ഹുസൈനേയും മിസിസ് തമിഴ്‌നാടായി പ്രതീ കിച്ചപ്പനെയും മിസിസ് ആന്ധ്രയായി ഗായത്രിയേയും മിസിസ് തെലുങ്കാനയായി രാജേശ്വരിയേയും തിരഞ്ഞെടുത്തു. പതിനെട്ട് മത്സരാര്‍ഥികളാണ് പങ്കെടുത്തത്.

പെകാസസ് ഇവൻ്റ്, ബ്ലാക്ക് ആൻ്റ് വൈറ്റ് ക്രിയേഷനും കോറല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. രഞ്ജിനി ഹരിദാസ് അവതാരകയായി. നടി അഞ്ജലിനായര്‍, നടന്‍ കൗശല്‍ മഡ്, സജിമ പാറലില്‍, അനഘ മിസ്ര, തോഷ്മ ബിജു, ലക്ഷ്മി ഠാക്കൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കൾ.