പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അല്‍ഫോണ്‍ പുത്രന്റെ പുതിയ ചിത്രം വരുന്നു. പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ടീം തന്നെയാണ് പുതിയ ചിത്രത്തിലും ഒരുമിക്കുന്നത്. തൊബാമയാണ് പുതിയ ചിത്രം. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വിത്സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 

അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടുമാണ് ചിത്രം നിര്‍മിക്കുന്നത്. മൊഹ്‌സിന്‍ കാസിം ആണ് സംവിധായകന്‍. സമീറ സനീഷാണ് വസ്ത്രാലങ്കാരം.