അശോകന്‍ ചെരുവലിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സിനിമ വരുന്നു. പ്രേമസൂത്രം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിജു അശോകനാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജിജു അശോകന്‍.

പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പ്രണയഗുരുവിന്റെയും ശിഷ്യന്റെയും പ്രണയതന്ത്രങ്ങളുടെ രസകരമായ ആവിഷ്കാരമാണ് ചിത്രം. ചെമ്പന്‍ വിനോദ്, വിഷ്‍ണു ഗോവിന്ദന്‍, ധര്‍മ്മജന്‍, സുധീര്‍ കരമന തുടങ്ങിയവരാണ് അഭിനേതാക്കള്‍. നായികമാരായി ലിജോമോളും അനുമോളും അഞ്ജലി ഉപോസനയും വേഷമിടുന്നു. തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയവിടങ്ങളാണ് ലൊക്കേഷന്‍. ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം പകരുന്നു.