പ്രേമിക്കാനുള്ള പുതിയ സൂത്രങ്ങള്‍- ടീസര്‍

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പ്രേമസൂത്രം. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു.

ചെമ്പൻ വിനോദ്, ബാലു, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്‍കൂള്‍ വിദ്യാര്‍ഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ്. അത് പക്ഷേ പ്രകാശന് തുറന്നുപറയാൻ കഴിയുന്നില്ല. അമ്മുവിന് പ്രകാശനെ ഇഷ്‍ടവുമല്ല. അമ്മുവിന്റെ പ്രണയം നേടാനുള്ള വഴികള്‍ തേടി പ്രകാശൻ വികെപിയുടെ സമീപത്ത് എത്തുന്നത്. വികെപിയുടെ സഹായത്തോടെ അമ്മുവിന്റെ സ്‍നേഹം പിടിച്ചുപറ്റാൻ പ്രകാശൻ നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രത്തില്‍ പറയുന്നത്. അമ്മുവായി ലിജോമോളും വികെപിയായി ചെമ്പൻ വിനോദും പ്രകാശനായി ബാലുവും വേഷമിടുന്നു.