വന്‍ ബജറ്റില്‍ ബഹുഭാഷാ സിനിമയില്‍ നായകനായി പൃഥ്വിരാജ്. ഡെട്രോയിറ്റ് ക്രോസിംഗ് എന്ന ക്രൈം ത്രില്ലറിലാണ് പൃഥ്വിരാജ് നായകനാകുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്.
പൃഥ്വിരാജ് നായകനായ ഇവിടെയില്‍ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റും മണ്‍സൂണ്‍ മാംഗോസിന്റെ ചീഫ് അസോസിയേറ്റായിരുന്നു നിര്‍മല്‍ സഹദേവ് ആണ് ഡെട്രോയിറ്റ് ക്രോസിംഗ് സംവിധാനം ചെയ്യുന്നത്. യുഎസിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തമിഴിലെ ചില പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
