സോഷ്യല്‍ മീഡിയല്‍ ആരാധകര്‍ ഏറെയുള്ള നടനാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലും ട്വിറ്ററിലും പൃഥ്വിരാജ് ആരാധകരോട് സംവദിക്കാറുമുണ്ട്. എന്നാല്‍ എല്ലാ ആരാധകര്‍ക്കും മറുപടി പറയാന്‍ പൃഥ്വിരാജിന് സമയം കിട്ടാറില്ല. അതാണ് ഒരു ആരാധകരന്റെ പരാതി.. എന്നാല്‍ പരാതി പറഞ്ഞ ആരാധകന് ഫേസ്ബുക്കില്‍ തന്നെ പൃഥ്വിരാജ് മറുപടിയും പറഞ്ഞു.
എല്ലാവര്‍ക്കും മറുപടി കൊടുക്കും. റീ ട്വീറ്റും ചെയ്യും. ഞാനും രാജുവേട്ടന്റെ ആരാധകനാ.. ചോദിച്ചാ ചങ്കു പറിച്ചുതരുന്ന ആരാധകര്‍.. എന്നായിരുന്നു ബിജോയ് എന്ന ആരാധകന്റെ ട്വീറ്റ്. ആരാധകന്റെ ട്വീറ്റിന് പൃഥ്വിരാജ് മറുപടിയുമായി എത്തി. ചങ്കു വേണ്ട.. സ്നേഹം മതി എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
