പൃഥ്വിരാജ് നായകനായ എസ്ര മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം എസ്രയുടെ കഥയും സസ്പെന്‍സും ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിക്കുന്നതിനെതിരെ പൃഥ്വിരാജ് രംഗത്ത് എത്തി.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രേക്ഷകരോട് വലിയ നന്ദിയും അപേക്ഷയമുണ്ട്. എസ്രയുടെ കഥയും സസ്പെന്‍സും വെളിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. തിയറ്ററുകളിൽ ചെന്ന് സിനിമ കാണുമ്പോഴുള്ള അനുഭവത്തെ ഇത് നശിപ്പിക്കും. മലയാളത്തിലെ വ്യത്യസ്തമായ ഒരു ചുവടുവെയ്പ്പ് നടത്താൻ സാധിച്ചതിൽ ഒരു നടനെന്ന നിലയില്‍ അഭിമാനമുണ്ട്. പക്ഷേ സിനിമയെ നശിപ്പിക്കുന്ന പ്രവണത നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഒരു സിനിമയ്‍ക്ക് കേരളത്തില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ് എസ്രയ്‍ക്കും നല്‍കിയതില്‍ നന്ദിയുണ്ട്.
