സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്നൊഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. സ്ത്രീവിരുദ്ധത സിനിമയുടെ ഭാഗമാകുന്നതില്‍ തെറ്റില്ല, അത് വാഴ്ത്തപ്പെടുന്നതിലാണ് കുഴപ്പം. ഒരു കഥാപാത്രമോ സിനിമയോ സ്ത്രീവിരുദ്ധതയെ പുകഴ്ത്തിപാടുന്നതാണ് കുഴപ്പം. നായകന്‍റെ അവകാശമാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറുക എന്നതിനോട് യോജിച്ചുപൊകാനാവില്ലെന്നും പൃത്ഥിരാജ് പറഞ്ഞു. ഹിന്ദിസിനിമയായ നാം ഷബാനയുടെ പ്രചരണാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു പൃഥ്വിരാജ്.