കൊച്ചി: ഒരുകാലത്ത് നന്നായി ഇംഗ്ലീഷ് സംസാരിച്ചു എന്ന ഒരൊറ്റകാരണത്താല്‍ നവമാധ്യമങ്ങളുടെ വിചാരണയില്‍ പെട്ട നടനാണ് പൃഥ്വിരാജ്. പിന്നീട് വമ്പന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷില്‍ ഒരു കുറിപ്പിട്ടാല്‍ വീണ്ടും ട്രോളുകള്‍ തലപൊക്കി വരും. 

എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്നത് പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവീണ്യം കേട്ട് ഞെട്ടിയ ഇംഗ്ലീഷ് നടന്‍റെ വിശേഷമാണ്. ഏറ്റവും പുതിയ ചിത്രമായ ആദം ജോവാനിലെ മറ്റൊരു പ്രധാനവേഷം അഭിനയിച്ച രാഹുല്‍ മാധവ് ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ അനുഭവം പങ്കുവച്ചത്. 

ചിത്രത്തില്‍ പോലീസുകാരുടെ വേഷത്തില്‍ അഭിനയിക്കാന്‍ എത്തിയ ഇംഗ്ലീഷ് താരങ്ങളെയാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവര്‍ പറഞ്ഞ ഡയലോഗിലെ വ്യാകരണപ്രശ്‌നം പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളീവുഡ് താരം ഞെട്ടിയെന്നും രാഹുല്‍ പറഞ്ഞു.

ഒറ്റവാക്കില്‍ പൃഥ്വിരാജ് ഒരു എന്‍സൈക്ലോപീഡിയ ഓഫ് സിനിമ എന്ന് പറയാമെന്നു രാഹുല്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനത്തിനു തയ്യാറുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഒരു പ്രൊഫണലനിസ്റ്റാണ് പൃഥ്വിയെന്നും രാഹുല്‍ പറഞ്ഞു.