ചെന്നൈ: നായകനായാണ് മലയാളത്തില്‍ പൃഥ്വിരാജ് ആരാധകരെ കയ്യിലെടുത്തത്. എന്നാല്‍ തമിഴില്‍ വില്ലനായാണ് അഭിനയത്തിലൂടെ കോളിവുഡിനെ പൃഥ്വി ഞെട്ടിച്ചത്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ തന്‍റെ അടുത്ത വില്ലന്‍ വേഷത്തിനുള്ള തയ്യാറെടപ്പിലാണ് പൃഥ്വി. തപ്‌സി പന്നു നായികയാകുന്ന നാം ഷബാന എന്ന ചിത്രത്തിലാകും ആന്റി ഹീറോ ആയി താരം എത്തുന്നത്. മലേഷ്യയിലാകും പൃഥ്വിയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. 

മനോജ് ബാജ്‌പേയ്, അക്ഷയ് കുമാര്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുമെന്നും സൂചനകളുണ്ട്. മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി പോര്‍ച്ചുഗലിലാണ് പൃഥ്വി ഇപ്പോള്‍. അതിനു ശേഷം ടിയാന്‍, ആമി എന്നിവയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തും. എസ്രയാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിയുടെ ക്രിസ്മസ് റിലീസ്.