പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മള്‍ടിസ്റ്റാര്‍ ചിത്രം ടിയാന്റെ തകര്‍പ്പന്‍ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍ പുറത്തിറങ്ങി. കിടിലന്‍ ബാഗ് ഗൗണ്ട് സംഗീതത്തോടെയാണ് ടീസര്‍. ഉത്തരേന്ത്യയില്‍ ചിത്രീകരിച്ച മികവുറ്റ ദൃശ്യങ്ങളോടൊയാണ് ടീസര്‍. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജിനും  ഇന്ദ്രജിത്തിനും പുറമെ ഷൈന്‍ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതം.മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

2015 കുംഭമേളയില്‍ നാസികില്‍ ടിയാന്റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.