പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേബി എന്ന ഹിറ്റ് സിനിമയുടെ ആദ്യഭാഗമായി ഒരുക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി താരമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ടാകും. തപസി പന്നു പുതിയ ചിത്രത്തിലും പ്രധാനതാരമായി അഭിനയിക്കുന്നു. നീരജ് പാണ്ഡേ സംവിധാനം ചെയ്ത സിനിമയില്‍ തപസി പന്നു അവതരിപ്പിച്ച പ്രിയ സൂര്യവംശിയെ കേന്ദ്രീകരിച്ചാണ് പുതിയ ചിത്രം ഒരുക്കുന്നത്.

നീരജ് പാണ്ഡേയ്ക്ക് പകരം ശിവം നായരാണ് ബേബിയുടെ ആദ്യഭാഗം സംവിധാനം ചെയ്യുന്നത്.

2012ല്‍ പുറത്തിറങ്ങിയ അയ്യ, 2013ല്‍ ഔറംഗസേബ് എന്നീ സിനിമകളാണ് പൃഥ്വിരാജ് ബോളിവുഡില്‍ അഭിനയിച്ചത്.