സിനിമയില്‍ മത്സരിക്കാൻ താൻ ഇല്ലെന്ന് പൃഥിരാജ്. പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പൃഥ്വരാജ് പറഞ്ഞു. എളുപ്പമുളള വഴിയേക്കാള്‍ പ്രയാസമുളള വഴി തെരഞ്ഞെടുക്കാനുളള കാരണമെന്തെന്നായിരുന്നുവെന്ന ഒരു ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു പൃഥ്വരാജ്.

വളരെ എളുപ്പത്തില്‍ സിനിമയിലേക്ക് എത്തിയത് ആണ് ഞാൻ. ആദ്യ സിനിമ വലിയ വിജയവുമായിരുന്നു. എല്ലാം സൌജന്യമായി തന്ന സിനിമയ്‍ക്ക് തിരിച്ച് എന്തെങ്കിലും നല്‍കണം. എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണെന്ന് പൃഥ്വി പറയുന്നു. സിനിമയുടെ മല്‍സരത്തില്‍ നിന്ന് ഞാന്‍ എന്നെതന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നും കൂടുതല്‍ പ്രതിഫലം വാങ്ങമെന്നതും ഒന്നും എന്റെ ലക്ഷ്യമല്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്‍ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം- പൃഥ്വിരാജ് പറയുന്നു.
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വരാജ്. മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.