പ്രഖ്യാപിച്ചതുപോലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍.  യുവ സൂപ്പര്‍‌സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. എന്തായാലും സിനിമയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഒരാഴ്ച കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്, ഇതിഹാസ തുല്യരായ കലാകാരന്‍മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും' പൃഥ്വി പറയുന്നു.

ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഇന്ദ്രജിത്ത്, ടൊവിനോ, കലാഭാവൻ ഷാജോണ്‍, സുനില്‍ സുഗത, സായ് കുമാര്‍, മാലാ പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യരാണ് നായിക. വില്ലനായി വിവേക് ഒബ്റോയി അഭിനയിക്കും. മുരളി ഗോപിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സംഗീതസംവിധായകൻ ദീപക് ദേവ് ആണ്.