മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ എന്ന ആരാധകന്റെ അഭ്യര്‍ഥനയ്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്. നയൻ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാൻ ലൈവില്‍ എത്തിയപ്പോഴായിരുന്നു ആരാധകന്റെ ചോദ്യവും പൃഥ്വിരാജിന്റെ മറുപടിയും.

മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാൻ താനും ഇഷ്‍ടപ്പെടുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. വലിയ നടിയാണ് അവര്‍. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത് എനിക്ക് ഇഷ്‍ടമുള്ള കാര്യമാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്- പൃഥ്വിരാജ് പറയുന്നു. മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറയുന്നു. ഒരുമിച്ച് അഭിനയിക്കുന്ന നടന് കടന്നുചെല്ലാൻ കഴിയാത്ത തലത്തില്‍ സംവിധായകന് കടന്നു ചെല്ലാൻ പറ്റും. ലാലേട്ടനെപ്പോലെ ഇതിഹാസത്തിനൊപ്പം ഇടപെടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. ഒരു നടന് എന്ന നിലയില്‍ എന്നെ അത് ഒരുപാട് സഹായിച്ചിട്ടുണ്ടാകും -പൃഥ്വിരാജ് പറയുന്നു.