മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാല്‍ നായകനാകുന്ന ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആകാംക്ഷ അധികമാകുന്നു. മലയാളം മാത്രമല്ല ഹിന്ദി സിനിമയും സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

നിലവില്‍ ഹിന്ദി സിനിമയ്ക്കായി ഒരു തിരക്കഥയും തയ്യാറായിട്ടില്ല. ഞാൻ സാധാരണയായി ഒന്നോ രണ്ടോ തിരക്കഥകള്‍ വായിക്കാറുണ്ട്. പക്ഷേ എന്നെ ആവേശഭരിതനാക്കുന്ന ഒന്നും കിട്ടിയില്ല. മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്. എന്തായാലും ഹിന്ദി സിനിമ സംവിധാനം ചെയ്യും- പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിരാജ് നായകനാകുന്ന നയൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു ഹൊറര്‍ സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് നയൻ ഒരുക്കിയിരിക്കുന്നത്.