അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്‍റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്
കൊച്ചി: നവാഗതനായ നിര്‍മല്‍ സഹദേവ് ആണിയിച്ചൊരുക്കുന്ന പൃഥിരാജ് ചിത്രം രണം നാളെ തിയറ്ററുകളിലെത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പൃഥിക്കൊപ്പം റഹ്മാനും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്നുണ്ട്.
അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്‍റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂരും ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റാണി-ലോസണ്‍ ബിജുവും ചേര്‍ന്നാണ് നിര്‍മ്മാണം. നേരത്തേ പുറത്തുവന്ന ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഓണത്തിന് തീയറ്ററുകളിലെത്താന്‍ തീരുമാനിച്ചിരുന്ന ചിത്രം പ്രളയത്തെതുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു.



