ലോക പ്രണയദിനത്തില്‍ സ്വയം ട്രോളി പൃഥ്വിരാജ്. ഭാര്യക്ക് ഒപ്പമുള്ള രണ്ട് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍താണ് പൃഥ്വിരാജ് സ്വയം ട്രോളിയിരിക്കുന്നത്. 

ലോക പ്രണയദിനത്തില്‍ സ്വയം ട്രോളി പൃഥ്വിരാജ്. ഭാര്യക്ക് ഒപ്പമുള്ള രണ്ട് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍താണ് പൃഥ്വിരാജ് സ്വയം ട്രോളിയിരിക്കുന്നത്.

ആദ്യത്തെ ഫോട്ടോയില്‍ പൃഥ്വിരാജും സുപ്രിയയും സന്തോഷത്തോടെ ഫോട്ടോയ്‍ക്ക് പോസ് ചെയ്യുന്നതാണ്. രണ്ടാമത്തത് സുപ്രിയ ദേഷ്യത്തിലുള്ളതാണ്. നമ്മള്‍ വിചാരിക്കുന്നതും യഥാര്‍ഥ്യവും എന്നാണ് യഥാക്രമം രണ്ട് ഫോട്ടോകള്‍ക്കും പൃഥ്വിരാജ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നയൻ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.