പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായ ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജ് ഉപയോഗിച്ച ഒരു ഇംഗ്ലിഷ് വാക്കാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം മഞ്ജു വാര്യരെയും വലച്ചുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.

വിവേക് ഒബ്റോയ് സംഭാഷണം പറയുമ്പോള്‍ മഞ്ജു വാര്യരുടെ മുഖത്തെ ഭാവം പൃഥ്വിരാജ് ഉദ്ദേശിച്ച രീതിയിലായിരുന്നില്ല. കുറച്ചുകൂടി incredulousness ആണ് ഭാവം വേണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞു. പിന്നീട് റീടേക്കിലും മഞ്ജു വാര്യരുടെ മുഖത്ത് പഴയ ഭാവം തന്നെ. തുടര്‍ന്ന് മഞ്ജു വാര്യര്‍ പൃഥ്വിരാജിന്റെ അടുത്തെത്തി നേരത്തെ പറഞ്ഞ വാക്കിന്റെ അര്‍ഥം എന്തെന്ന് ചോദിക്കുകയായിരുന്നു. പിന്നീട് ഇൻക്രഡുലെസ്‍നെസ് പറഞ്ഞായിരുന്നു സെറ്റിലെ ചിരിയെന്ന് പൃഥ്വിരാജ് പറയുന്നു.