രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമയില്‍ നായകന്‍ പൃഥ്വിരാജ് നായകനാകുന്നു. രഞ്ജിത് ശങ്കര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ അര്‍ജുന്‍ സാക്ഷി, മോളി ആന്റി റോക്സ് എന്നീ സിനിമകളില്‍ രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രദീപ് എം നായര്‍ സംവിധാനം ചെയ്‍ത വിമാനം ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം, ജയസൂര്യ നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് രഞ്ജിത് ശങ്കറിന്റെതായി ഏറഅറവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.