സിനിമ ഡയലോഗല്ല മറിച്ച് മലയാളികളുടെ യുവ നടന വൈഭവം പൃഥ്വിരാജ് തന്‍റെ പ്രിയതമക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിവ.

കൊച്ചി: “ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക്… പിറന്നാള്‍ ആശസകള്‍”,ഇത് സിനിമ ഡയലോഗല്ല മറിച്ച് മലയാളികളുടെ യുവ നടന വൈഭവം പൃഥ്വിരാജ് തന്‍റെ പ്രിയതമക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിവ. പൃഥ്വിരാജിന്‍റെ ഭാര്യയും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയുടെ പങ്കാളിയുമായ സുപ്രിയാ മേനോന്റെ പിറന്നാള്‍ ആണ് ഇന്ന്.

ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫറിന്‍റെ ചിത്രീകരണ വേളയിലാണ് പൃഥ്വി ഇപ്പോൾ. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിശേഷങ്ങൾ ഓരേ തവണയും തന്റെ ആരാധകർക്കായി ട്വറ്ററിലൂടെ പങ്കുവെക്കാറുണ്ട്. ചിത്രീകരണ വേളയിൽ വില്ലാനയെത്തിയ മഴയെ കുറിച്ചാണ് ഏറ്റവും ഒടുവിലായി താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണിയും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ‘നയനി’ന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി സുപ്രിയയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. പൃഥ്വിരാജ്, മമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെനൂസ് മുഹമ്മദ്‌ ആണ്.

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നത് ഒരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ അകപ്പെട്ട് പോയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

അവിടേയ്‌ക്ക് പൃഥ്വിയെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ പറയുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ തുടങ്ങിയ സ്ഥലങ്ങൾ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്ന് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.