പൃഥ്വിരാജ് നായകനാകുന്ന വിമാനം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഡിസംബര്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക. പ്രദീപ് എം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമാനത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചു. വിമാനത്തിന് ശേഷം മീറ്റര്‍ ഗേജ് 1904 എന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായര്‍ ഒരുക്കുന്നത്.
ചിത്രം ഒരു ഹിസ്റ്റോറിക് ഫിക്ഷന്‍ ജോണറിലുള്ളതായിരിക്കുമെന്ന് പ്രദീപ് എം നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കൊല്ലം- ചെങ്കോട്ട മീറ്റര്‍ഗേജ് നിര്‍മ്മാണത്തിനിടെയുള്ള ചില യഥാര്‍ഥ സംഭവങ്ങളുടെ സിനിമാവിഷ്‍കാരമായിരിക്കും മീറ്റര്‍ ഗേജ് 1904- പ്രദീപ് എം നായര്‍ പറയുന്നു. എഞ്ചിനീയര്‍ കുരുവിള എന്ന കഥാപാത്രമായിട്ടായിരിക്കും പൃഥ്വിരാജ് അഭിനയിക്കുക.
