പൃഥ്വിരാജ് നായകനായ പുതിയ സിനിമ നയൻ ഇന്ന് തീയേറ്ററിലേക്ക് എത്തുകയാണ്. സയൻസ് ഫിക്ഷൻ ഹൊറര്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. അതേസമയം പൃഥ്വിരാജ് ചിത്രത്തിന്റെ പ്രമോഷനായി തയ്യാറാക്കിയ ഒരു വീഡിയോ വൈറലാകുകയാണ്. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ടാകും എന്ന് സൂചിപ്പിക്കുന്നതാണ് പ്രമോഷൻ വീഡിയോ.  സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ മുറിയില്‍ വൈദ്യുതി പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയൻ. സോണി പിക്ചേഴ്‍സ് ആണ് മറ്റൊരു നിര്‍മ്മാതാവ്.