ആരാധകന് പൃഥ്വിരാജിന്റെ അഭിനന്ദനം, ഡബ്‍സ്‍മാഷ് ഹിറ്റായി!

ആരാധകരന്റെ ഡബ്‍സ് മാഷിനെ അഭിനന്ദിച്ച് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ അഭിനന്ദനത്തില്‍ സന്തോഷഭരിതനായി ആരാധകന്‍ വിഷ്‍ണുവും. പൃഥ്വിരാജിന്റെ സിനിമകളിലെ രംഗങ്ങള്‍ ഡബ്‍സ്‍മാഷ് ചെയ്‍താണ് വിഷ്‍ണു ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ വീഡിയോകള്‍ക്ക് പ്രതികരണവുമായി പൃഥ്വിരാജ് തന്നെ രംഗത്ത് എത്തിയതോടെ വിഷ്‍ണു ആരാധകരുടെ പ്രിയംപിടിച്ചുപറ്റിയിരിക്കുകയാണ്.

സാര്‍, ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ് . നിങ്ങളുടെ ഡബ്സ്മാഷുകള്‍ ഞാന്‍ ചെയ്യുന്നത് നിങ്ങളെന്നെങ്കിലും അവ കാണുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്. എന്റെ വിഡിയോകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും അങ്ങ് കണ്ടാല്‍ അതില്‍ പരം അഭിമാനം എനിക്ക് വേറെയില്ല. രാജുവേട്ടാ പ്ലീസ് ഒരു തവണ’ എന്നായിരുന്നു വിഷ്‍ണു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞത്. ഇതിന് മറുപടിയുമായി പൃഥ്വിരാജ് രംഗത്ത് എത്തി. ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്കുള്ള വലിയ പ്രശംസയാണ്. നിങ്ങളെപ്പോലെയുള്ള ആരാധകനെ ലഭിച്ചത് ഒരു അഭിമാനമായി ഞാന്‍ കാണുന്നു. മുന്നോട്ട് പോവുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ- പൃഥ്വിരാജ് പറഞ്ഞു. സുപ്രിയയും വീഡിയോയെ അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തി. ഇവരുടെ പ്രതികരണത്തില്‍ സന്തോഷഭരിതനായി വിഷ്‍ണുവും മറുപടിയെഴുതി.