പൃഥ്വിരാജ്  ദൈവത്തിന്റെ പോരാളി’യായെത്തുന്ന ’ടിയാന്റെ റിലീസ് നീട്ടിവെച്ചു. ഈദിനോടനുബന്ധിച്ച് ജൂണ്‍ 29ന് ചിത്രം തിയ്യറ്ററുകളിലെത്തുമെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്ത. എന്നാല്‍ ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രം മാറ്റിവെക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ റിലീസ് തിയ്യതി ഉടനെ പ്രഖ്യാപിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ടിയാന്‍. മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ച് നേരിയ ചില സൂചനകള്‍ ഇതിന് മുന്‍പും താരം  ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. പൂനെ, മുംബൈ, നാസിക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. വണ്ണം കൂട്ടി, കട്ടതാടിയുമായി ഇന്ദ്രജിത്ത് എത്തുമ്പോള്‍, സാള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കിലാണ് പൃഥ്വിരാജ്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം വലീയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഹിന്ദിയുടെ നാട്ടില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ 2015ലെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച് രംഗങ്ങളും ഉണ്ടെന്നാണ് വിവരം പൃഥ്വീരാജ് തന്നെ നിര്‍മ്മിച്ച മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ റിലീസിനൊപ്പം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ടീസര്‍ പൃഥ്വീരാജ് തന്നെ ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിരുന്നു. 

ചിത്രത്തിന്റെ ടീസറും ട്രെയിലറും വളരെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.  ”ദൈവം സംരക്ഷിക്കുന്നവനെ മനുഷ്യനാല്‍ നിഗ്രഹിക്കുക അസാധ്യം മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും, അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക അസാധ്യം” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.<