നാല് കോടി കൊടുത്താണ് കാര്‍ വാങ്ങിയത്

പൃഥ്വിരാജ് നാല് കോടിയുടെ ലംബോര്‍ഗിനി വാങ്ങിയതും ഇഷ്ട നമ്പറിട്ടതുമെല്ലാം ആരാധകര്‍ ഏറെ ആഘോഷമാക്കിയതാണ്. എന്നാല്‍ കോടികള്‍ വിലവരുന്ന ഈ കാര്‍ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റില്ലത്രേ. ഇതുകേട്ട് മലയാളികള്‍ അമ്പരന്നെങ്കിലും അതിനുള്ള കാരണവും മല്ലിക സുകുമാരന്‍ തന്നെ വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള വഴി തീരെ മോശമാണ്. അതുവഴി ലംബോര്‍ഗിനി കൊണ്ടുവന്നാല്‍ വാഹനത്തിന്റെ അടിവശം തട്ടാന്‍ സാധ്യതയുണ്ട്.

 റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും കാര്‍ നേരത്തെ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ കാര്‍ കൊണ്ടുവലരാത്തതെന്താണെന്ന് താന്‍ പൃഥ്വിയോട് ചോദിച്ചിരുന്നു. ആദ്യം റോഡ് നന്നാക്കാന്‍ നോക്കൂവെന്നായിരുന്നു രാജുവിന്റെ മറുപടി. 

 വര്‍ഷങ്ങളായി റോഡ് മോശമായിരിക്കുകയാണ്. നേരത്തെ മിനി ബസ് പോയിരുന്ന റോഡാണിത്. എല്ലാവരും ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു. എം എല്‍ എയും കൗണ്‍സിലര്‍മാരും ഇത്തവണ റോഡ് നന്നാക്കി തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.