ഈ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ കണ്ടിരുന്നു.

അമിതാഭ് ബച്ചന്‍- ഋഷി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം 102 നോട്ട് ഔട്ടിനെ പ്രശംസിച്ച് പൃഥ്വിരാജ്. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ താന്‍ കണ്ടുവെന്നും, അതി ഗംഭീരമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.

" ഈ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ഋഷി കപൂറിനേയും അമിതാഭ് ബച്ചനേയും ഒരുമിച്ച് സ്‌ക്രീനില് കാണുകയെന്നത് തന്നെ സന്തോഷമാണ്. അഭിനയത്തിന്റെ ഇതിഹാസമായ ബച്ചനും സൂപ്പര്‍സ്റ്റാറും നിങ്ങളെ രസിപ്പിക്കുമെന്ന് ഉറപ്പാണ്". പൃഥ്വിരാജ് പറഞ്ഞു. 

 തമാശയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ 102 വയസ്സുള്ള കഥാപാത്രമായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. ബച്ചന്റെ മകനായാണ് ഋഷികപൂര്‍ വേഷമിടുന്നത്. ഗുജറാത്തി നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Scroll to load tweet…