പൃഥിരാജിന്റെ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ വല്ലപ്പോഴുമാണ് പുറത്തുവരാറുള്ളത്. അതാവട്ടെ നിമിഷ നേരങ്ങള്‍കൊണ്ട് വൈറലാവാറുണ്ട്. മകളുടെ കുറുമ്പിനെ കുറിച്ച് പറഞ്ഞ് പൃഥിരാജ് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

 അലംകൃതയ്ക്ക് സ്‌കൂളില്‍ പോകാന്‍ ഇഷ്ടമാണ്. രാവിലെ വിളിച്ച് എഴുന്നേല്‍പ്പിക്കുന്നത് സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. എഴുന്നേറ്റില്ലെങ്കില്‍ സ്‌കൂളില്‍ വിടില്ല എന്ന് പറഞ്ഞാല്‍ അപ്പോള്‍ ചാടിയെഴുന്നേല്‍ക്കുമെന്ന് പൃഥിരാജ് പറയുന്നു. സ്‌കൂളില്‍ കുറേ കൂട്ടുക്കാര്‍ ഉണ്ട്. ചിലരുടെയൊക്കെ പേര് പറയാറുണ്ട്. അവളുടെ പ്രകൃതം വച്ച് സ്‌കൂളില്‍ അടിപിടിയുണ്ടാക്കേണ്ടതാണ്. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

ഞാന്‍ വീട്ടില്‍ വരാറുള്ളപ്പോഴാണ് അവള്‍ക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാര്‍ക്ക് ഉണ്ട്. അലംകൃതയെ നോക്കുന്നത് പത്ത് ആനയെ മേയ്ക്കുന്നതിന് തുല്യമാണെന്ന മല്ലിക സുകുമാരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് മകളുടെ കുറുമ്പിനെ കുറിച്ച് പൃഥിയും പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ആരാധകര്‍.