ഒന്നു കണ്ണിറുക്കിയപ്പോള്‍ ലോകം അത് ഏറ്റെടുത്തു, പ്രിയ വാര്യര്‍ എന്ന തൃശ്ശൂരുകാരി ലോകം മുഴുവന്‍ അറിയുന്ന സെലിബ്രേറ്റിയായി. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ ബീവി എന്ന ഗാനത്തിലൂടെയാണ് പ്രിയ വാര്യര്‍ ലോകമനസിലേക്ക് ചേക്കേറിയത്. എന്നാല്‍ ഇസ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ വാരിക്കൂട്ടിയതിന്‍റെ പേരിലായിരുന്നു പ്രിയ പിന്നീട് വാര്‍ത്തയായത്. സണ്ണില ലിയോണിനെയടക്കം പിന്തള്ളി ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ചരിത്രം കുറിക്കുകയായിരുന്നു പ്രിയ.
എന്നാല്‍ ഇപ്പോള്‍ പ്രിയ പിന്തള്ളിയിരിക്കുന്നത് സോഷ്യല്‍ മീഡിയയുടെ രാജാവിനെ തന്നെയാണ് . നാല് മില്യണ്‍ ഫോളോവേഴ്സുള്ള ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെയും പ്രിയ പിന്തള്ളി. പ്രിയക്കിപ്പോള്‍ 4.5 മില്യണ്‍ ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമിന്‍റെ മുതലാളിയെ തന്നെയാണ് പ്രിയ ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ പിന്തള്ളിയിരിക്കുന്നത്. ഫേസ്ബുക്കിന്‍റെ കോ ഫൗണ്ടറായ സുക്കര്‍ബര്‍ഗ് തന്നെയാണ് ഇന്‍സ്റ്റഗ്രമിന്‍റെയും ഉടമ.
ബോളീവുഡ് നായകനായിരുന്ന ഋഷി കപൂറിന്‍റെ ട്വീറ്റും അമൂലിന്‍റെ പരസ്യത്തിലെ കണ്ണിറുക്കലും പാട്ടിനെതിരായ കേസുമെല്ലാം പ്രിയ വാര്യര്‍ ജനശ്രദ്ധ നേടിക്കൊടുത്തു.സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ചിത്രമാണ് ഒരു അഡാറ് ലവ്. സ്കൂളിനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സ്കൂള്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രം ഏപ്രില്‍ അവസാനം പുറത്തിറങ്ങും.
