ലോക സുന്ദരിയെ പിന്നിലാക്കി പ്രിയ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരം

കൊച്ചി: ഒരു അഡാറ് ലവിലെ നായിക പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണം 50 ലക്ഷം കവിഞ്ഞു. ലോക സുന്ദരി മാനുഷി ചില്ലറെപ്പോലും കടത്തി വെട്ടിയാണ് മലയാളി താരത്തിന്‍റെ മുന്നേറ്റം. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മലയാളി താരമാണ് പ്രിയ വാര്യര്‍. 

നേരത്തെ ദുല്‍ഖര്‍ സല്‍മാനായിരുന്നു ഏറ്റവും കൂടതല്‍ ഫോളോവേഴ്സ്. 19 ലക്ഷം ഫോളോവേഴ്സാണ് ദുല്‍ഖറിന്. ഒരു ആഡാറ് ലവിലെ ഒറ്റ ഗാനരംഗം കൊണ്ട് താരമായ നടിയാണ് പ്രിയ. ലക്ഷക്കണക്കിന് ലൈക്കും കമന്‍റുമാണ് പ്രിയയുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.