ഏറ്റവും ഒടുവില്‍ പുതിയൊരു ഫോട്ടോഷൂട്ടിനെത്തി പ്രിയ വാര്യര്‍- വീഡിയോ കാണാം

ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ പാട്ടിലൂടെ ലോകത്താകമാനം ആരാധകരുണ്ടാക്കിയ താരമാണ് പ്രിയ വാര്യര്‍. താരത്തിന്‍റെ കണ്ണിറുക്കലും പുരികകൊടിയുയര്‍ത്തലുമാണ് ആരാധകരെ രസിപ്പിച്ചത്. ഗാനവും ഗാനരംഗങ്ങളുമെല്ലാം കടല്‍ക്കടന്നും തരംഗമായി. ഈ ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഇന്ത്യയിലെ സകല വേദികളും കടന്ന് ഓസ്കാര്‍ വേദിയില്‍ വരെ എത്തി.

ഏറ്റവും ഒടുവില്‍ പുതിയൊരു ഫോട്ടോഷൂട്ടിനെത്തിയ പ്രിയയെയും സോഷ്യല്‍ മീഡിയയിലൂടെ കാണാം. കാക്കനാടുള്ള ദിവാ വിമൻസ് ക്ലോത്തിങ് സ്റ്റോറിന് വേണ്ടിയാണ് പ്രിയ മോഡൽ ആയത്. ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായവരാണ് ദിവ. ചലച്ചിത്ര താരങ്ങളായ ശാന്തി കൃഷ്ണ ,അഥിതി രവി ,മേഘ മാത്യു ,നിമിഷ സജയൻ ,ലെന ,ലിയോണ , അങ്കമാലി ഡയറീസ് ഫെയിം അമൃത തുടങ്ങിയവർ ഇത്തരം ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. 

ഷഫീന എന്ന ഡിസൈനറുടെ കരവിരുത് പ്രകടമായവയാണ് ഈ ഫോട്ടോഷൂട്ടുകൾ എല്ലാം. ഇന്റർനെറ്റ് സെൻസേഷൻ പ്രിയയെ അണിയിച്ചിരുക്കാൻ വേണ്ടി ഷഫീന ഡിസൈൻ ചെയ്തപ്പോള്‍ അത് കൂടുതല്‍ നന്നായി എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

വീഡിയോ കാണാം