പ്രിയ വാര്യര്‍ക്ക് രൂക്ഷ വിമര്‍ശനം, ഇത്ര അഹങ്കാരമോയെന്ന് ആരാധകര്‍
ഒറ്റ കണ്ണിറുക്കല് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാ വാര്യര്. എന്നാല് ഇപ്പോള് ഒരു വസ്ത്രത്തിന്റെ പേരില് ആരാധകര് പ്രിയാ വാര്യരെ വിമര്ശിക്കുകയാണ്. വലിയ വസ്ത്രം ധരിച്ചതിനാല് നടക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന് മറ്റൊരാളുടെ സഹായം തേടിയതിനാണ് പ്രിയാ വാര്യര് വിമര്ശനം നേരിടേണ്ടി വരുന്നത്.
ഒരു അവാര്ഡ് ചടങ്ങിന് എത്തിയതായിരുന്നു പ്രിയ വാര്യര്. കറുത്ത നിറമുള്ള ഫ്രോക്കായിരുന്നു പ്രിയ വാര്യര് ധരിച്ചത്. കാല്പ്പാദം മൂടുന്ന ഫ്രോക്കിന്റെ വലിപ്പം കാരണം പ്രിയ വാര്യര്ക്ക് നടക്കാന് ബുദ്ധിമുട്ടുള്ളതിനാല് വസ്ത്രം പിടിച്ചുസഹായിക്കാന് മറ്റൊരു സ്ത്രീ എത്തുകയായിരുന്നു. സ്റ്റേജില് കയറുമ്പോല് എന്തുചെയ്യും, തന്നെ വിട്ട് ഓടിപ്പോകരുത് എന്ന് സഹായിയോട് പ്രിയാ വാര്യര് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പ്രിയാ വാര്യര്ക്കെതിരെ വിമര്ശനവുമായി ആരാധകര് രംഗത്ത് എത്തിയത്. ഒരു സിനിമ പോലും റിലീസ് ആകുന്നതിനു മുമ്പേ ഇത്ര അഹങ്കാരമോ എന്നാണ് ചിലര് ചോദിക്കുന്നത്. എന്നാല് ഒരാള് സഹായിക്കുന്നതില് എന്താണ് തെറ്റെന്നും മറ്റുചിലര് ചോദിക്കുന്നു.
