ഒരൊറ്റ ഗാനം കൊണ്ട് ഇന്റർനെറ്റിൽ തരംഗമായി മാറിയ നടിയാണ് പ്രിയ വാരിയര്‍ മൂലം പുലിവാല്‍ പിടിച്ച് ബാബു ആന്‍റണി. പ്രിയ കാരണം നടൻ ബാബു ആന്റണിക്കും ഫോൺകോളുകളുടെയും മെസേജുകളുടെയും ബഹളമാണ്. ഒരു സ്ഥലത്തിന്റെ പേരിലാണ് ബാബു ആന്റണിയും പ്രിയ വാരിയരും 'അയല്‍ക്കാരായി' മാറിയത്. ഇത് സംബന്ധിച്ച് ബാബു ആന്‍റണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റ് ഇങ്ങനെ

പൊന്കുന്നവും പൂങ്കുന്നവും പ്രിയ വാരിയരും. !!

ഒരുപാടു മെസ്സേജുകൾ വന്നു ..ബാബു ചേട്ടാ പ്രിയ വാരിയർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു , ഞാൻ ആകെ അന്തംവിട്ടു . ആരാണ് പ്രിയ വാരിയർ??. അറിയില്ല എന്ന് പറഞ്ഞാൽ എന്നെ അറിയുന്ന ആളാണെകിൽ മോശമല്ലേ എന്ന് കരുതി ഒരു തരത്തിൽ തടി തപ്പി. ഉടനെ ഗൂഗിൾ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയർ ഓൺലൈൻ സെൻസേഷൻ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊന്കുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകൾ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെ.