ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പക്ഷേ ഈ ഗാനം ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല. ഗാനത്തില്‍ പ്രിയ കണ്ണിറുക്കുന്നതും പുരികം ചുളിക്കുന്നതുമാണ് ചിലരെ ചൊടിപ്പിച്ചത്.
എന്നാല്‍ പ്രിയാ വാര്യര്‍ ഇതിലൊന്നും കുലങ്ങിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശനങ്ങളെയും കണ്ണിറുക്കലിന്റെ പേരിലുള്ള കേസിനേയും പോസറ്റീവായി മാത്രമേ കാണുന്നുള്ളുവെന്ന് പ്രിയ പറഞ്ഞു. അതിനാല്‍ പേടിക്കുന്നില്ല. മതവികാരം വ്രണപ്പെടുത്തിയന്നാരോപിച്ച് ഹൈദരാബാദിലുള്ള കേസിനെപ്പറ്റി കൂടുതല്‍ അറിയില്ലെന്നും പ്രിയ പറഞ്ഞു. അസഹിഷ്ണുതയില്‍ പേടിയില്ല, സിനിമ വേണ്ടന്ന് വെയ്ക്കുന്നില്ലെന്നും പ്രിയ പറഞ്ഞു.
ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്.
