അഡാര്‍ ലൗവിലെ ഗാനത്തോടെ രാജ്യത്തകത്തും പുറത്തും നിരവധി ആരാധകരെ നേടിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഗാനം വൈറലായതോടൊപ്പം തന്നെ ചില വിമര്‍ശനങ്ങലും ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഗാനം മതനിന്ദയാണ് എന്ന് ആരോപിച്ച് മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. ലളിത കലാ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാംപില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.
ചിലര്‍ സിനിമയ്‌ക്കെതിരായി കേസ് കൊടുത്തതായി അറിഞ്ഞു. കൂടുതലൊന്നും അറിയില്ല. മതമൗലികവാദികള്‍ എതിര്‍ത്താലും അവസാനം വരെ ഒരു അഡാറ് ലവിനൊപ്പമുണ്ടാകും- പ്രിയ വാര്യര്‍ പറഞ്ഞു.
