നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഹൈദരാബാദ്: നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ ബഹുമതി സ്വന്തമാക്കിയ മോഹന്‍ലാലിന് ആശംസകളുമായി സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍. നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയദര്‍ശന്‍റെ അഭിനന്ദനത്തിന് മോഹന്‍ലാല്‍ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദിലെ കാക്കയുലിന്‍റെ സെറ്റില്‍വെച്ചാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ച വാര്‍ത്ത ഞങ്ങള്‍ ഒരുമിച്ച് കേട്ടത്. വഷങ്ങള്‍ക്കിപ്പറം അതേ സെറ്റില്‍ വെച്ച് മരയ്ക്കാറിന്‍റെ ഷൂട്ടിനിടെ പത്മവിഭൂഷണ്‍ മോഹന്‍ലാലിനെ തേടിയെത്തിയ കാര്യവും ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു. ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച് ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെയെന്നുമാണ് പ്രിയദര്‍ശന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.