ഒരു റിയാലിറ്റി ഷോയില്‍ ഒന്നിച്ചുണ്ടായവരാണ് നടി പ്രിയമണിയും ഗോവിന്ദ് പത്മസൂര്യയും. ജിപി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയുമായി ഒരു കാലത്ത് അകലം പാലിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് പ്രിയമണി. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടയില്‍ എടുത്ത സെല്‍ഫിയാണു ഇരുവരും തമ്മിലുള്ള ഗോസിപ്പുകള്‍ക്കു തുടക്കം കുറിച്ചത്. ഈ ചിത്രം വൈറലാകുകയും ജി പി പ്രിയാമണിയുടെ അജ്ഞാത കാമുകനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ അക്കാലത്തു പ്രിയാമണി ജി പിയില്‍ നിന്നു അകലം പാലിച്ചിരുന്നു. 

സംഭവം പ്രിയമണി പറയുന്നത് ഇങ്ങനെ. റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ പരമ്പരഗതമായ ഒരു വേഷമിട്ടാണു ജിപി എത്തിയത്. ഞാനും അത്തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അപ്പോള്‍ ഒരു ഫോട്ടോ എടുക്കാം എന്ന ജിപി പറഞ്ഞു. അങ്ങനെ ഒരു ഫോട്ടോ എടുത്തു. അതു ജിപി ട്വിറ്റിലും ഇട്ടു. ആ ഫോട്ടോയ്‌ക്കൊപ്പം ജിപി ദിസ് ഈസ് ഗുഡ് പിക്ച്ചര്‍ എന്നോ മറ്റൊ എഴുതി. അതിനു താഴെ ഞാന്‍ യാഹ്, വി നോ വീ ലുക്ക് ഗുഡ് എന്നു ഞാന്‍ അതിന് കമന്‍റ് ഇട്ടും.

ഇതു കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇതാണു പ്രിയാമണിയുടെ അജ്ഞാത കാമുകന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. 
കന്നടയിലും മലയാളത്തിലുമൊക്കെ ഗോവിന്ദ് പത്മസൂര്യ എന്‍റെ കാമുകന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. ഏതോ മാധ്യമത്തില്‍ നിന്നും എന്‍റെ അമ്മയെ വിളിച്ചു വിഷയത്തെക്കുറിച്ചു ചോദിച്ചു. 

അപ്പോള്‍ ആരാണു ഗോവിന്ദ് പത്മസൂര്യ എന്ന് അമ്മ അവരോടു ചോദിച്ചു. പിറ്റേദിവസം പ്രിയാമണിയുടെ അമ്മ ചോദിച്ചു ആരാണ് ഗോവിന്ദ് പത്മസൂര്യ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകള്‍ എനിക്കു വലിയ ബുദ്ധിമുട്ടായി. ഞാന്‍ ജി പിയുടെ സുഹൃത്താണ് എന്ന സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കി. 

അതും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പിന്നീട് എനിക്കു മനസിലായി ഞാന്‍ എന്തു പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ല എന്ന്. പ്രതികരിക്കാതിരിക്കുന്നതാണു നല്ലതെന്ന്. 

ഈ വിവാദങ്ങള്‍ കാരണമാണു തുടക്കത്തില്‍ ജിപിയുമായി അല്‍പ്പം അകലം പാലിച്ചത്. എന്നാല്‍ പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇപ്പോഴും അത് തുടരുന്നുവെന്ന് പ്രിയമണി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.