ബോളിവുഡിലും ഹോളിവുഡിലും തിരക്കേറിയ താരമമാണ് പ്രിയങ്ക ചോപ്ര. 2000 ല്‍ ലോകസുന്ദരി പട്ടം ലഭിച്ചതിന് ശേഷം താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 40 സിനിമകളില്‍ അഭിനയിച്ച പ്രിയങ്കയ്ക്കി ഇപ്പോഴും കൈ നിറയെ സിനിമകളാണ്.

എന്നാല്‍ സംവിധായകനുമായുള്ള ചില പൊരുത്തക്കേടുകള്‍ കൊണ്ട് താരത്തിന് നഷ്ടമായത് 10 സിനിമകളാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്. 

 കുഞ്ഞുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താല്പര്യമെന്ന് ഒരു ഡിസൈനര്‍ പ്രിയങ്കയോട് പറഞ്ഞു. മാത്രമല്ല ലോക സുന്ദരിയായ ഒരാളെ ക്യമാറയ്ക്ക് മുന്നില്‍ നിര്‍ത്തുമ്പോള്‍ അവരുടെ ശരീരത്തിന്‍റെ സൗന്ദര്യം മുഴുവന്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്താണ് പ്രയോജനമെന്നും സംവിധായകന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇതോടെ ഈ സംവിധായകനുമായുള്ള സിനിമ പ്രിയങ്ക വേണ്ടെയെന്നു വയ്ക്കുകയായിരുന്നു. ഡെക്കാന്‍ ക്രോണിക്കിളിലാണ് മുധു ചോപ്ര പറഞ്ഞത്. ആ സംവിധായകന്‍റെ സിനിമ നിരസിച്ചതിനാല്‍ 10 സിനിമകളോളം പ്രിയങ്കയ്ക്ക് നഷ്ടപ്പെട്ടുവെന്നും അമ്മ പറയുന്നു. 

അടുത്തിടെ ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രിയങ്ക ഉയര്‍ത്തി കാണിച്ചിരുന്നു. ഹാര്‍വെ വെയിന്‍സ്റ്റീന്മാര്‍ എല്ലായിടുത്തുമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.