ന്യൂയോര്‍ക്ക്: ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റി രണ്ട് വനിതാ സുപ്പര്‍ സ്റ്റാറുകളുടെ ഫോട്ടോ. ന്യൂയോര്‍ക്കില്‍ വച്ച് പകര്‍ത്തിയ നയന്‍താരയും പ്രിയങ്ക ചോപ്രയും ഒന്നിച്ചുള്ള ചിത്രമാണ് ആരാധകരേറ്റെടുത്തത്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരികയായിരുന്നു പ്രിയങ്ക . തന്‍റെ കാമുകന്‍ വിഘ്നേഷ് ശിവയുമൊത്ത് നയന്‍താരയും ന്യൂയോര്‍ക്കിലാണ്.
ഇതിനിടയിലാണ് രണ്ടുപേരും തമ്മിലുള്ള സൗഹൃദ നിമിഷം ഇവര്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരക വേഷം തകര്‍ത്ത പ്രിയങ്ക ചോപ്ര അതിന്‍റെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഗ്ലോബല്‍ സിറ്റിസണ്‍ അംബാസിഡര്‍ ആയതില്‍ അഭിമാനിക്കുന്നതായും പ്രിയങ്ക പറയുന്നുണ്ട്.
