മുംബൈയിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു വിരുന്ന്. അബു ജാനി സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത വെള്ള നിറമുള്ള ലഹങ്കയിൽ വളരെ സുന്ദരിയായാണ് പ്രിയങ്ക എത്തിയത്. താരത്തിന്റെ വസ്ത്രത്തിന് ഇണങ്ങിയ സ്യൂട്ട് ആണ് നിക്ക് ധരിച്ചിരുന്നത്.  

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ബോളിവുഡ് താരം പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. സിനിമയിലെ സുഹൃത്തുക്കൾക്കായി വ്യാഴാഴ്ച മുംബൈയിൽ ഒരു വിവാഹ വിരുന്ന് സംഘടിപ്പിച്ചിരുന്നു. പ്രിയങ്ക-നിക്ക് വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന മൂന്നാമത്തെ വിരുന്നാണ് മുംബൈയിൽ സംഘടിപ്പിച്ചത്.

View post on Instagram

സുഹൃത്തുക്കൾക്കായി സംഗീത-നൃത്ത നിശയായിരുന്നു നിക്കും പ്രിയങ്കയും ഒരുക്കിയത്. ബാജ്‌റാവു മസ്താനിയിലെ പ്രശസ്തമായ ഗാനത്തിന് പ്രിയങ്കയ്ക്കൊപ്പം ദീപിക പദുക്കോൺ ചുവടുവയ്ക്കുന്ന വീഡിയോ ‌ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്കയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദീപിക തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.

View post on Instagram

മുംബൈയിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു വിരുന്ന്. അബു ജാനി സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത വെള്ള നിറമുള്ള ലഹങ്കയിൽ വളരെ സുന്ദരിയായാണ് പ്രിയങ്ക എത്തിയത്. താരത്തിന്റെ വസ്ത്രത്തിന് ഇണങ്ങിയ സ്യൂട്ട് ആണ് നിക്ക് ധരിച്ചിരുന്നത്. രണ്‍വീർ സിങ്, ദീപിക പദുക്കോണ്‍, അനുഷ്ക ശർമ, കത്രീന കെയ്ഫ്, സാറ അലിഖാൻ, വിദ്യാബാലൻ, കജോൾ, രവീണ ടെന്റൺ, ബോബി ഡിയോൾ, അനിൽ കപൂർ, ഹേമ മാലിനി, അമീഷ പട്ടേൽ, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ ബോളിവുഡ് താരങ്ങൾ പങ്കെടുത്ത അതിഗംഭീര വിരുന്നയാരിന്നു ഇന്നലെ കഴിഞ്ഞത്.

View post on Instagram
View post on Instagram

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി ഇരുവരും ഇതിന് മുമ്പും മുംബൈയിൽ ഒരു വിവാഹ വിരുന്നു സംഘടിപ്പിച്ചിരുന്നു. സബ്യാസാചി ഡിസൈനിൽ ഒരുങ്ങിയ നീല ലെഹങ്കയിൽ പൂർണ്ണമായും ഇന്ത്യൻ വധുവായാണ് വിരുന്നിൽ പ്രിയങ്ക എത്തിയത്. സബ്യാസാചി കളക്ഷനിൽ നിന്നുളള വസ്ത്രത്തിന് ഇണങ്ങിയ ആഭരണങ്ങളാണ് താരം അണിഞ്ഞത്. നെറ്റിയിൽ സിന്ദൂരമണിഞ്ഞ്‍ നിറചിരിയോടെ എത്തിയ പ്രിയങ്കയുടെ ചിത്രങ്ങളും ആരാധകർ‌ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

View post on Instagram

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു കാര്‍മികത്വം നല്‍കിയത്. ദില്ലിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന വിവാഹ സല്‍ക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.