പ്രിയങ്കയും ഗായകനും നടനുമായ നിക് ജോനാസുമായുള്ള ബന്ധം സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിക്കിന്‍റെ പഴയ കാമുകി ഡെല്‍റ്റ് ഗൂഡ്രം
ന്യൂയോര്ക്ക്: പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് പ്രണയം വിവാദത്തിലേക്ക്. പ്രിയങ്കയും ഗായകനും നടനുമായ നിക് ജോനാസുമായുള്ള ബന്ധം സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിക്കിന്റെ പഴയ കാമുകി ഡെല്റ്റ് ഗൂഡ്രം. ഒരു അഭിമുഖത്തിലാണ് ഡെല്റ്റ് ഗൂഡ്രം പിസി-നിക് പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തല് നടത്തിയത്.
നികുമായി അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ഓസ്ട്രേലിയയില് എത്തിയപ്പോള് അത് സംസാരിച്ച് പരിഹരിക്കാന് ശ്രമിച്ചപ്പോഴേക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പര്താരവുമായി തനിക്ക് മത്സരിക്കാന് കഴിയില്ലെന്നും ഓസ്ട്രേലിയന് ഗായികയായ പറയുന്നു.
2011 മുതല് നിക്കും ഡെല്റ്റയും തമ്മില് പ്രണയത്തിലായിരുന്നു.മെറ്റ് ഗാലയില് നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള് നിക്ക് പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരെയും ചേര്ത്ത് ഗോസിപ്പുകള് വന്നു തുടങ്ങി. നികിന്റെ ബന്ധുവിന്റെ വിവാഹത്തില് പ്രിയങ്ക പങ്കെടുത്തതോടെ അഭ്യൂഹങ്ങള് കൂടുതല് ശക്തമായി.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള് പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. നിക് ജോനാസ് ഒരു പ്ലേബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും പ്രിയങ്കയെ ഉപദേശിക്കുന്നവരും കുറവല്ല.
