ബോളിവുഡിൽ വിവാഹ ആഘോഷങ്ങളുടെ പൊടിപ്പൂരമാണ്. താരജോഡികളയ ദീപിക-രണ്‍വീര്‍ വിവാഹത്തിന് പിന്നാലെ മറ്റൊരു വിവാഹാഘോഷത്തിന് തുടക്കമിടുകയാണ് ബോളിവുഡ്. നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ജോദ്പൂരിലെ ഉമ്മൈദ് ഭവനിൽ വച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്‍.

 
 
 
 
 
 
 
 
 
 
 
 
 

Glimpses of #umaidbhawanpalace all lit up for #priyankachopra wedding festivities #instadaily @manav.manglani

A post shared by Manav Manglani (@manav.manglani) on Nov 29, 2018 at 11:56am PST

നാല് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ശേഷം വളരെ ആഡംബരമായി പ്രിയങ്ക-നിക്ക് വിവാഹം നടക്കും. വിവാഹത്തിൽ പങ്കെടുക്കാനായി എത്തുന്ന അതിഥികൾക്കായുള്ള സമ്മാന പൊതികളടക്കം ഒരുക്കി കഴിഞ്ഞു. നവംബർ 30ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കോക്ക്ടെയ്ൽ പാർട്ടിയും ഡ‍ിസംബർ ഒന്നിന് ഹാൽദി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയിൽ വച്ച് നടന്ന പൂജയില്‍ പങ്കെടുക്കാന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇരുവരും എത്തിയിരുന്നു. പൂജയിൽ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചടങ്ങിൽ ഗായകന്‍ അര്‍മാന്‍ മാലികിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.