ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഹോളിവുഡ് ലോകത്ത് ശ്രദ്ധേയയാക്കിയ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാന്‍റിക്കോ സംപ്രേഷണം നിര്‍ത്തുന്നതായി സൂചന. യുഎസിലെ എബിസി ചാനലാണ് ക്വാന്‍റിക്കോ പ്രദര്‍ശിപ്പിക്കുന്നത്. ഏറെ സ്വീകാര്യത ലഭിച്ച ക്വാന്‍റിക്കോ ഇപ്പോള്‍ റേറ്റിങില്‍ ഏറെ പിന്നിലാണ്.
പരമ്പരയ്ക്ക് ചാനല്‍ പ്രൈം ടൈം സ്ലോട്ട് നല്‍കിയിട്ടും റേറ്റിങ് കൂടാത്തത് ക്വാന്റിക്കോയ്ക്ക് വിനയായി. അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റിനേയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഹോളിവുഡില്‍ ഏറെ അവസരങ്ങളാണ് പ്രിയങ്കയെ തേടിയെത്തിയത്. ഡ്വെയ്ന്‍ ജോണ്‍സണ്‍ നായകനാകുന്ന ബേവാച്ചിലൂടെ ഹോളിവുഡില്‍ താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
