ലോക സുന്ദരിയായി വന്ന് ബോളിവുഡും കടന്ന് ഹോളിവുഡിലും തന്‍റേതായ ഇടം നേടിയ പി സി എന്ന പ്രിയങ്ക ചോപ്ര ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഫോബ്സിന്‍റെ തെരഞ്ഞെടുക്കപ്പെട്ട 100 സെലിബ്രിറ്റികളില്‍ 10 ഇന്ത്യന്‍ താരങ്ങളിലെ ഏക വനിതാ സാന്നിദ്ധ്യമാണ് പ്രിയങ്ക. വാര്‍ഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫോബ്സ് പട്ടിക തയ്യാറാക്കുന്നത്. ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെയും ബോളിവുഡ് ഹീറോ റിത്വിക് റോഷനെയും വെട്ടിച്ചാണ് പ്രിയങ്ക ഏഴാം സ്ഥാനത്തെത്തിയത്.
2016 ഒക്ടോബര്‍ർ 30 മുതല്‍ 2017 സെപ്തതംബര്‍ 30 വരെ ഉള്ള വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോബ്സിന്‍റെ പട്ടിക പ്രകാരം 2017 ല്‍ 68 കോടി രൂപയാണ് പ്രിയങ്കയുടെ വരുമാനം. ഹോളിവുഡില്‍ പുറത്തിറങ്ങിയ ബേവാച്ച് എന്ന ചിത്രം പ്രിയങ്കയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. എ കിഡ് ലൈക്ക് ജേക്ക് ആണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. പ്രിയങ്കയെ കൂടാതെ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരും പട്ടികയിലുണ്ട്. ഇത്തവണ പുതുതയായി റണ്‍വീര്‍ സിംഗ് പത്താംസ്ഥാനത്തെത്തി.
