നവംബര്‍ 29ന് സുഹൃത്തുക്കള്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

മുംബൈ: ബോളിവുഡില്‍ നിന്നം ഹോളിവുഡ് വരെ വളര്‍ന്ന പ്രിയങ്കാ ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെയും വിവാഹം ഏറെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പിടിച്ചതാണ്. ഇരുവരുടെയും വിവാഹനിശ്ചയം വരെ അടുത്തിടെ നടന്നു. എന്നാല്‍ ഇരുവരുടെയും വിവാഹം ഉടന്‍ ഇല്ലെന്നാണു ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹം ഉടന്‍ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ഹോളുവുഡ് ടാബ്ലോയ്ഡുകളില്‍ വരുന്ന വാര്‍ത്ത.

ഇരുവരും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനിടെ നവംബര്‍ 29ന് സുഹൃത്തുക്കള്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു നിക്കിന്റെ സഹോദരന്‍ ജോ ജോനാസ് അറിയിച്ചത്. കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൂടി പ്രിയങ്ക പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍.